"ലോകാ സമസ്താ സുഖിനോഭവന്തു"

Thursday, June 28, 2012

ബലിച്ചോര്‍

ബലിച്ചോറെടുക്കാന്‍  വന്ന
കാക്കകള്‍  തമ്മില്‍ തര്‍ക്കം
മരിച്ചവന്‍ ആരുടെ ഭാഗത്തെന്ന്
അപ്പോഴും ഈറന്‍ മാറാനാവാതെ
കൈ കൊട്ടി  തളര്‍ന്നു നില്‍പ്പാണ്
മരിച്ചവന്റെ മകന്‍

9 comments:

  1. കാക്കകള്‍ തമ്മില്‍ എന്തൊരു ഒത്തൊരുമയാണ്, നാം കണ്ടുപഠിക്കേണ്ടുന്ന ഒരു പാഠം.

    ReplyDelete
    Replies
    1. അഭിപ്രായത്തിനു വളരെ നന്ദി

      Delete
  2. നല്ല കാക്കകള്‍..
    നന്നായിട്ടുണ്ട്..

    ReplyDelete
    Replies
    1. അഭിപ്രായത്തിനു വളരെ നന്ദി

      Delete
  3. കാക്കകളിലേയ്ക്കും സാംക്രമിച്ചോ വിഭാഗിയത?!!
    ആശംസകള്‍

    ReplyDelete
    Replies
    1. അഭിപ്രായത്തിനു വളരെ നന്ദി

      Delete
  4. കവിത വളരെ ഇഷ്ടമായി. കാരണമുണ്ട്.
    ലോഡ് ഇറക്കാൻ വന്ന യൂണിയൻകാർ തമ്മിൽ തർക്കമായി.
    നിസ്സഹായനായി ഗൃഹനാഥൻ തളർന്നു വീണ പഴയൊരു സംഭവമാണ് ഇതു വായിച്ചപ്പോൾ ഓർമ്മയിലെത്തിയത്
    ഈറൻ മാറാനാവാതെ എന്ന പ്രയോഗം അസ്സലായി. ആശംസകൾ

    ReplyDelete
    Replies
    1. അഭിപ്രായത്തിനു വളരെ നന്ദി

      Delete
  5. സത്യത്തിന്റെ കറുത്ത മുഖം വ്യക്തമാക്കുന്ന വരികൾ.
    ഭാവുകങ്ങൾ.

    ReplyDelete

Thank you